Hosanna
യേരുശലേമിലെ വന്‍മലമേല്‍ ഓരുകിലെന്നെ ആരേറ്റി
ഖരവാഹനനായ് പുരി പൂകും
പരസുതനെ ഞാന്‍ കാണുന്നു
ഓശാനാ, ഓശാനാ, ദാവീദാത്മജനോശാനാ
നിവിയന്മാരുടെ തിരുനിവഹം
നടകൊള്ളുന്നു പുരോഭൂവില്‍
ശ്ലീഹന്മാരുടെ ദിവ്യഗണം
പിന്നണി ചേര്‍ന്നു വരുന്നല്ലോ
ഓശാനാ, ഓശാനാ, ദാവീദാത്മജനോശാനാ
സൈത്തിന്‍ കൊമ്പുകളേന്തിയിതാ
പിഞ്ചുകിടാങ്ങള്‍ പാടുന്നു
ഭൂസ്വര്‍ഗ്ഗങ്ങളിലോശാനാ
ദാവീദാത്മജനോശാനാ
ഓശാനാ, ഓശാനാ, ദാവീദാത്മജനോശാനാ
വന്നോനും വരുവോനുമഹോ
ധന്യന്‍ നിഖിലേശാ സ്തോത്രം