Kester — അൻപേറും യേശുവിൻ സ്നേഹം ആശ്ചര്യം (Anperum Yeshuvin Sneham Aashcharyam)

Kester അൻപേറും യേശുവിൻ സ്നേഹം ആശ്ചര്യം (Anperum Yeshuvin Sneham Aashcharyam)

Текст песни

അൻപേറും യേശുവിൻ സ്നേഹം ആശ്ചര്യം

തുൻപങ്ങൾ ഏറിടും ഈ ജീവിതം സദാ

അൻപാർന്നു പാടുവാൻ ഉണ്ടനവധി

എമ്മാനുവേലവൻ ചെയ്ത നന്മകൾ

 

ആ സ്നേഹമെ എത്ര മാധുര്യം

ആ നാമമേ എത്ര ആശ്വാസം

 

എൻ പാപം പോക്കുവാൻ മന്നിൽ വന്നവനേ

നിൻ പാദ സേവയാണെൻ പ്രമോദമേ

വൻ പരിശോധനയുണ്ട് ജീവിതേ

പൊന്നു മഹേശനേ നിൻ കൃപ മതി

 

ആ സ്നേഹമേ എത്ര മാധുര്യം

ആ നാമമേ എത്ര ആശ്വാസം

 

പാരിലെ കഷ്ടങ്ങൾ ഓർക്കുകില്ല ഞാൻ

പാലകൻ യേശു എൻ കൂടെയുള്ളതാൽ

പാലിക്കും സ്നേഹിക്കും പ്രാണവല്ലഭൻ

പാവനമാം ജീവിതം നൽകിടും സദാ

 

ആ സ്നേഹമേ എത്ര മാധുര്യം

ആ നാമമേ എത്ര ആശ്വാസം

 

ഈ ലോക ജീവിതം പുല്ലിനു തുല്യം

സ്വർലോക വാസമോ എത്ര മാധുര്യം

മിസ്രയീം നിക്ഷേപം പിന്നിൽ തള്ളീടാം

അവൻ നാമഹേതുവാമിന്ന് സമ്പത്തായെണ്ണാം

 

ആ സ്നേഹമേ എത്ര മാധുര്യം

ആ നാമമേ എത്ര ആശ്വാസം

 

Клипы «അൻപേറും യേശുവിൻ സ്നേഹം ആശ്ചര്യം (Anperum Yeshuvin Sneham Aashcharyam)»

Заказать перевод Прислать свой вариант перевода

Текст песни Kester അൻപേറും യേശുവിൻ സ്നേഹം ആശ്ചര്യം (Anperum Yeshuvin Sneham Aashcharyam) предоставлен в ознакомительных целях для личного развития.